ബസില്‍ യാത്ര ചെയ്യുകയായിരുന്ന പത്തു വയസുകാരനെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മുള്ളരിങ്ങാട് കീരിക്കുന്നേല്‍ ബിനോയി എന്ന 32 കാരനാണ് കാളിയാര്‍ പൊലീസിന്റെ വലയിലായത്.
കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. പീഡനത്തിനിടെ ജനനേന്ദ്രിയത്തിനു പരുക്കേറ്റ കുട്ടി ഇപ്പോള്‍ തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവദിവസം സ്കൂള്‍ അവധിയായിരുന്നതിനാല്‍ ചാത്തമംഗലത്തെ സുഹൃത്തിന്റെ വീട്ടിലേക്കു പോകാനായാണ് ഉച്ചയോടെ കുട്ടി ബസില്‍ കയറിയത്.
എന്നാല്‍ സീറ്റുകള്‍ മിക്കതും കാലിയായിരുന്നു. മദ്യലഹരിയിലായിരുന്ന പ്രതി ഒറ്റയ്ക്കിരുന്ന ബാലന്റെ അടുത്തിരിക്കുകയും പിന്നീട് കുട്ടിയുടെ ജനനേന്ദ്രിയത്തില്‍ ബലമായി അമര്‍ത്തുകയുമായിരുന്നു. തുടര്‍ന്ന് രക്തസ്രാവം ഉണ്ടാവുകയും ചെയ്തു.
കുട്ടി പിന്നീട് വീട്ടില്‍ മടങ്ങിയെത്തിയപ്പോഴാണു വീട്ടുകാര്‍ വിവരം അറിഞ്ഞത്. തുടര്‍ന്ന് കുട്ടിയെ ആശുപത്രിയിലാക്കുകയും ചെയ്തു. തുടര്‍ന്ന് പൊലീസില്‍ പരാതിനല്‍കുകയും ചെയ്തു. കാളിയാര്‍ എസ്.ഐ സഞ്ജയും പാര്‍ട്ടിയും ചേര്‍ന്ന് കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമ നിരോധന നിയമം അനുസരിച്ച് പ്രതിയെ പിടികൂടുകയും ചെയ്തു.