സംസ്ഥാനത്ത് നാളെമുതല്‍ ശക്തമായ മഴയ്ക്ക്സാധ്യത. വടക്ക് കിഴക്കന്‍-മധ്യകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ന് വൈകുന്നേരത്തോടെ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതുമൂലമാണ് മഴയ്ക്ക് സാധ്യതയുള്ളത്. സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും മഴ ശക്തമായേക്കും.