വിഎസിനെ തള്ളി യെച്ചൂരി; ഉന്നയിക്കുന്നത് പഴയ വിഷയങ്ങള്‍

ചൊവ്വ, 26 മെയ് 2015 (17:19 IST)
പ്രതിപക്ഷ നേതാവ് വി. എസ് അച്യുതാനന്ദന്റെ ആരോപണങ്ങളെ തള്ളി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വിഎസ് ഉന്നയിക്കുന്നത് പഴയ വിഷയങ്ങളാണ്.

വിഎസ് ഉന്നയിച്ച വിഷയങ്ങള്‍ പാര്‍ട്ടി നേതൃത്വം നേരത്തേ ചര്‍ച്ച ചെയ്ത് നിലപാടുകള്‍ അറി‍യിച്ചതാണ് യെച്ചൂരി വ്യക്തമാക്കി. കേരളത്തിലെ സംഘടനാ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സംസ്ഥാന നേതൃത്വത്തിന് ശേഷിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ചില സ്വകാര്യ മാധ്യമങ്ങള്‍ക്ക് വിഎസ് നല്‍കിയ അഭിമുഖത്തില്‍ മുന്‍ കേന്ദ്ര സംസ്ഥാന നേതൃത്വങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് സിപിഎം സംസ്ഥാന നേതൃത്വം കഴിഞ്ഞ ദിവസം വിഎസിനെതിരെ പ്രമേയം പാസാക്കിയിരുന്നു.

വെബ്ദുനിയ വായിക്കുക