കൊച്ചിയില്‍ സ്ത്രീകള്‍ തുണിയുരിഞ്ഞു പ്രതിഷേധിച്ചു!

Webdunia
വെള്ളി, 6 ജൂണ്‍ 2014 (12:38 IST)
ഉത്തര്‍പ്രദേശില്‍ പ്രായപൂര്‍ത്തിയാകത്ത പെണ്‍കുട്ടികള്‍ക്കു നേരെ നടക്കുന്ന ലൈംഗിക അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് കൊച്ചിയില്‍ അര്‍ദ്ധനഗ്നരായി സ്ത്രീകളുടെ പ്രതിഷേധം. സംഭവം നാട്ടികാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പ്രതിഷേധക്കാരെ ഉടന്‍ തന്നെ പൊലീസ് അറസ്റ്റ്ചെയ്തു നീക്കി.

ദേശീയ പതാകയെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ മൂന്നു നിറങ്ങളിലുള്ള വസ്ത്രങ്ങള്‍ ദേഹത്ത് ചുറ്റിയായിരുന്നു സ്ത്രീകള്‍ പ്രതിഷേധ സമരം നടത്തിയത്. സ്ത്രീ കൂട്ടായ്മയുടെ ബാനറിലാണ് ഹൈക്കോടതിക്ക് മുന്നില്‍ സമരം നടന്നത്. സ്ത്രീകളുടെ സംരക്ഷണം ഉറപ്പുവരുത്തണം എന്നാവശ്യപ്പെട്ട് നടന്ന സമരത്തില്‍ 30ലധികം പേര്‍ പങ്കെടുത്തു.കേരളത്തില്‍ ആദ്യമായാണ് ഇത്തരമൊരു സമരം നടക്കുന്നത്.

സമരത്തില്‍ പങ്കെടുത്ത അഞ്ച് പേരേ സമരം തുടങ്ങി മിനിറ്റുകള്‍ക്കുള്ളില്‍ പൊലീസ് അറസ്റ് ചെയ്ത് നീക്കി.ബാക്കിയുള്ളവരെ പൊലീസ് കസ്റഡിയിലെടുത്ത് സമരം അവസാനിപ്പിച്ചു.നിയമവിരുദ്ധമായ സംഘം ചേരല്‍,പൊതുസ്ഥലത്ത് മോശമായി രീതിയില്‍ പ്രത്യക്ഷപ്പെടല്‍ ,പൊതുജനങ്ങള്‍ക്ക് ശല്യമുണ്ടാക്കല്‍ എന്നീ കുറ്റങ്ങള്‍ ഇവര്‍ക്ക് മേല്‍ ചുമത്തുകയും ചെയ്തു. ജാമ്യം നല്‍കി ഇവരെ വിട്ടയക്കുകയും ചെയ്തു.