കാമുകനൊപ്പം ഒളിച്ചോടുന്നതിനിടെ വാഹനാപകടം; യുവതി മരിച്ചു

വ്യാഴം, 1 ജൂലൈ 2021 (09:55 IST)
കാമുകനൊപ്പം നാടുവിട്ടോടുന്നതിനിടയിലുണ്ടായ വാഹനാപകടത്തില്‍ യുവതി മരിച്ചു. കാമുകന് ഗുരുതര പരുക്ക്. എംസി റോഡില്‍ കുളനട ജങ്ഷനില്‍ ഇന്ന് പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് അപകടം.
 
തിരുവനന്തപുരം കുളത്തൂര്‍ പുളിമൂട് വിളയില്‍ വീട്ടില്‍ സുമിത്ര പ്രവീണാണ് (28) മരിച്ചത്. കുളനട മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിക്ക് സമീപമുള്ള വളവില്‍ വച്ച് ചെങ്ങന്നൂര്‍ ഭാഗത്ത് നിന്നും വന്ന കൊറിയര്‍ വണ്ടിയും അടൂര്‍ ഭാഗത്ത് നിന്നും വന്ന ബൈക്കുമായി ഇടിച്ചാണ് അപകടം നടന്നത്.
 
അപകടത്തില്‍ പരുക്കേറ്റ സുമിത്രയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു. ബൈക്ക് ഓടിച്ചിരുന്ന തിരുവനന്തപുരം നെടുമങ്ങാട് തൊളിക്കോട് എന്‍ എം മന്‍സിലില്‍ അന്‍സില്‍ (24) പരുക്കുകളോടെ പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
 
ഒരു കുട്ടിയുടെ മാതാവ് കൂടിയാണ് സുമിത്ര. ഇരുവരും ഒളിച്ചോടുന്നതിനിടെയാണ് അപകടം സംഭവിച്ചത് എന്നാണ് പൊലീസ് നിഗമനം. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍