സ്ത്രീകൾക്കെതിരായ അശ്ലീല പരാമർശം: മന്ത്രി എം എം മണിക്കെതിരെ കേസ്; ഇത്തരം പരാമര്‍ശം അവഹേളനപരവും ശിക്ഷാര്‍ഹവുമാണെന്ന് വനിതാ കമ്മീഷന്‍

Webdunia
തിങ്കള്‍, 24 ഏപ്രില്‍ 2017 (17:23 IST)
മുന്നാറില്‍ സമരം നടത്തിയ തോട്ടംതൊഴിലാളി സ്ത്രീകളെക്കുറിച്ച് അനാവശ്യ പരാമര്‍ശം നടത്തിയ മന്ത്രി എം എം മണിക്കെതിരെ കേസെടുത്തു. സംസ്ഥാനത്തെ വനിതാ കമ്മീഷനാണ് എം മണിക്കെതിരെ കേസെടുത്തത്. ഈ കേസുമായി ബന്ധപ്പെട്ട തുടര്‍നടപടിയെടുക്കാന്‍ ഇടുക്കി എസ്പിക്കു നിർദേശവും നൽകിയിട്ടുണ്ട്. 
 
അതേസമയം വനിതാ കമ്മീഷന്‍ അംഗം ജെ പ്രമീളാ ദേവി സമരം നടത്തുന്ന  പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകരെ സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്ന് മണിയുടെ പരാമര്‍ശം അവഹേളനപരവും ശിക്ഷാര്‍ഹവുമാണെന്ന് അവര്‍ വ്യക്തമാക്കി.

അതേസമയം മുന്നാറില്‍ സമരം നടത്തിയ തോട്ടംതൊഴിലാളി സ്ത്രീകളെക്കുറിച്ച് അനാവശ്യ പരാമര്‍ശം നടത്തിയതില്‍ ഖേദം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ മാപ്പ് പറയില്ലെന്ന് വ്യക്തമാക്കി. മന്ത്രി മാപ്പ് പറയാതെ സമരം നിര്‍ത്തില്ലെന്ന് പെമ്പിളൈ ഒരുമൈ പ്രവർത്തകർ പറഞ്ഞു. 
Next Article