പറമ്പില്‍ ഡയപ്പര്‍ അടക്കമുള്ള മാലിന്യം; ചോദ്യം ചെയ്തി വീട്ടമ്മ, യുവാവിന്റെ കൈ വാക്കത്തികൊണ്ട് വെട്ടി

വെള്ളി, 18 ജൂണ്‍ 2021 (10:11 IST)
പറമ്പില്‍ മാലിന്യം ഇട്ടതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ വീട്ടമ്മ യുവാവിന്റെ കൈ വാക്കത്തികൊണ്ട് വെട്ടിമാറ്റി. കുമളി അണക്കര ഏഴാംമൈല്‍ കോളനിയില്‍ താഴത്തേപടവില്‍ മനുവിന്റെ (30) ഇടതുകൈ ആണ് അയല്‍വാസി പട്ടശേരിയില്‍ ജോമോള്‍ വാക്കത്തികൊണ്ട് വെട്ടിമാറ്റിയത്. ഇന്നലെ വൈകീട്ടാണ് സംഭവം. ജോമോള്‍ താമസിക്കുന്ന പുരയിടത്തിനോട് ചേര്‍ന്ന പറമ്പില്‍ കുട്ടികളുടെ ഡയപ്പര്‍ ഉള്‍പ്പെടെയുള്ള മാലിന്യവസ്തുക്കള്‍ കണ്ടെത്തിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. ഇതേചൊല്ലി ജോമോളും മനുവും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇരുവീട്ടുകാരും തമ്മില്‍ മുന്‍പും പല വിഷയങ്ങളില്‍ തര്‍ക്കം ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ മനുവിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പ്രതി ജോമോള്‍ ഒളിവിലാണ്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍