പുനർ വിവാഹപരസ്യം നൽകി 42 ലക്ഷം രൂപ തട്ടിയ കേസിൽ യുവതി പിടിയിൽ

ഞായര്‍, 5 ഫെബ്രുവരി 2023 (12:34 IST)
പാലക്കാട്: വിവാഹ വാഗ്ദാനം നൽകി നാല്പത്തിരണ്ടു ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ യുവതി അറസ്റ്റിലായി. കൊല്ലം കൊട്ടാരക്കര ഇളമാട് കണ്ണംകോട് ആക്കൽ ഷിബു വിലാസത്തിൽ ശാലിനി എന്ന 37 കാരിയാണ് പിടിയിലായത്.
 
കൽപ്പാത്തി സ്വദേശിയായ 53 കാരനെയാണ് ഇവർ പറ്റിച്ച്‌ പണം തട്ടിയെടുത്തത്. ഇയാൾ നൽകിയ പുനർ വിവാഹ പരസ്യം കണ്ട് അദ്ദേഹവുമായി ഫോണിൽ ബന്ധപ്പെടുകയും താൻ മധ്യപ്രദേശിൽ ജോലി ചെയ്യുകയാണെന്നും വിധവയാണെന്നും പറഞ്ഞു വിശ്വസിപ്പിച്ചു. ഫോൺ വഴി സ്ഥിരമായി ബന്ധപ്പെടുകയും സൗഹൃദം സ്ഥാപിക്കുകയും ചെയ്തു.
 
ഇടയ്ക്ക് തനിക്കൊരു സ്ഥിര ജോലി ലഭിക്കാൻ പണം ആവശ്യമുണ്ടെന്നും ഇവർ പറഞ്ഞു. ഇതിനൊപ്പം വിവാഹത്തിനു സമ്മതമാണെന്നും പറഞ്ഞു. നിരവധി കാരണങ്ങൾ പറഞ്ഞു പല തവണയായി 42 ലക്ഷം രൂപ കൈവശപ്പെടുത്തി. പിന്നീട് വിവാഹ തീയതി നിശ്ചയിച്ചു വരൻ വിവാഹത്തിനൊരുങ്ങി. എന്നാൽ യുവതി പറഞ്ഞ സമയത്ത് എത്തിയില്ല. തുടർന്ന് സംശയം തോന്നി വരൻ പോലീസിൽ പരാതി നൽകുകയായിരുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍