സംസ്ഥാനത്ത് വരൾച്ച നേരിടാൻ കൃത്രിമ മഴയ്ക്ക് സാധ്യത തേടും; പ്രതിപക്ഷത്തിന്റെ വരള്‍ച്ച അടിയന്തര പ്രമേയത്തിന് മറുപടിയുമായി മുഖ്യമന്ത്രി

ചൊവ്വ, 7 മാര്‍ച്ച് 2017 (11:55 IST)
സംസ്ഥാനത്ത് ജലക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ കൃത്രിമ മഴയ്ക്കുള്ള സാധ്യത തേടുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. വരള്‍ച്ചയുമായി ബന്ധപ്പെട്ട പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കവെയാണ് സംസ്ഥാനത്ത് കൃത്രിമ മഴക്ക് സാധ്യത തേടുന്നതായി മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചത്.
 
ക്ലൗഡ് സീഡിംഗ് വഴി കൃത്രിമ മഴ പെയ്യിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. വരള്‍ച്ച നേരിടാനുള്ള എല്ലാ മുന്നൊരുക്കങ്ങളും സ്വീകരിച്ചു കഴിഞ്ഞിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരല്ല വരള്‍ച്ചയ്ക്ക് കാരണക്കാരെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി. വരള്‍ച്ചാ പ്രശ്നം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഷാഫി പറമ്പില്‍ എം.എല്‍.എ നല്‍കിയ അടിയന്തര പ്രമേയത്തിന് മറുപടി പറയവെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 

വെബ്ദുനിയ വായിക്കുക