കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യയും ഭര്‍ത്താവും ആത്മഹത്യ ചെയ്തു. പാമ്പാടി വെള്ളൂര്‍ പാലമൂട്ടില്‍ അജി (46), ഭാര്യ സതി (41) എന്നിവരാണു ആത്മഹത്യ ചെയ്തത്.
ഇരുവരും തമ്മില്‍ വഴക്കു കൂടിയ ശേഷം സതി വെള്ളിയാഴ്ച വൈകിട്ട് മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തി മരിച്ചു. ഈ സമയം കൂലിപ്പണിക്കാരനായ അജിയെ അമയന്നൂരിലെ ഒരു പുരയിടത്തില്‍ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി.
ഗള്‍ഫില്‍ ജോലിയായിരുന്ന സതി രണ്ട് മാസങ്ങള്‍ക്ക് മുമ്പാണു നാട്ടിലെത്തിയത്. നഴ്സിംഗ് വിദ്യാര്‍ത്ഥിനി അഞ്ജലി, പത്താം ക്ലാസ് വിദ്യാര്‍ത്ഥി അജയ്, ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി അശ്വതി എന്നിവര്‍ മക്കളാണ്.