തിരുവോണത്തെ വരവേറ്റ് മലയാളികള്‍. പൂവിളികളും പൂക്കളവുമായി പ്രായഭേദമില്ലാതെ എല്ലാവരും തിരുവോണം ആഘോഷിക്കുന്നു. ഉത്രാട ദിനത്തിലിട്ട പൂക്കളത്തിലേക്ക് തൃക്കാരപ്പനെ പൃതിഷ്ഠിച്ചാണ് മലയാളികള്‍ തിരുവോണത്തിലേക്ക് കടക്കുക. ഉച്ഛയ്ക്ക് വിഭവസമൃദ്ധമായ ഓണസദ്യ കഴിക്കും. ഓണസദ്യക്ക് ശേഷം ബന്ധുക്കളുടെ വീടുകളിലേക്ക് പോകുന്ന പതിവും ഓണത്തിനുണ്ട്.
കേരളത്തിലെ ഏറ്റവും വലിയ ആഘോഷമാണ് ഓണം. ഐശ്വര്യത്തിന്റെയും സമ്പല്‍സമൃദ്ധിയുടെയും ആശയം വിളിച്ചോതി ഒരു തിരുവോണം കൂടി. മഹാബലി തന്റെ പ്രജകളെ കാണാന്‍ വരുന്നതിന്റെ ഓര്‍മ പുതുക്കലാണ് തിരുവോണം. വീടുകളില്‍ ഓണക്കളികളും പാട്ടുകളുമായി പ്രായഭേദമന്യേ എല്ലാവരും തിരുവോണം ആഘോഷിക്കുന്നു.
വെബ് ദുനിയ മലയാളത്തിന്റെ എല്ലാ വായനക്കാര്‍ക്കും തിരുവോണാശംസകള്‍...