കടുത്ത ചൂടിൽ ഭൂഗർഭജലത്തിൻ്റെ അളവ് കുറയുന്നു, മഴ കിട്ടിയില്ലെങ്കിൽ സംസ്ഥാനത്ത് ജലക്ഷാമം രൂക്ഷമാകും

വെള്ളി, 3 മാര്‍ച്ച് 2023 (13:44 IST)
സംസ്ഥാനത്ത് ചൂട് കനത്തതോടെ ജലക്ഷാമം രൂക്ഷമാകുമെന്ന് മുന്നറിയിപ്പ് നൽകി സിഡബ്ലിയൂആർഡിഎമ്മിലെ ശാസ്ത്രജ്ഞർ. വരും ദിവസങ്ങളിൽ മഴ ലഭിച്ചില്ലെങ്കിൽ അന്തരീക്ഷ ബാഷ്പീകരണം ഉയരുകയും ജലസ്രോതസ്സുകളിലെ ജലനിരപ്പ് വൻതോതിൽ ഉയരുകയും ചെയ്യുമെന്നാണ് മുന്നറിയിപ്പ്.
 
കാസർകോട്,പാലക്കാട്,കോഴിക്കോട്,മലപ്പുറം,തൃശൂർ ജില്ലകളിൽ ഭൂഗർഭ ജലനിരപ്പ് ഏറെ താഴ്ന്ന നിലയിലാണ്. ഇവിടങ്ങളിൽ ജലവിനിയോഗത്തിൽ കടുത്ത നിയന്ത്രണങ്ങൾ വേണ്ടതായി വരും. അന്തരീക്ഷ താപനില കഴിഞ്ഞ വർഷത്തേക്കാൾ ഉയർന്ന നിലയിലാണ്. പാലക്കാട് ജില്ലയിൽ രാത്രിയിലെ താപനിലയിൽ 2.9 ഡിഗ്രി വർധനവാണ് ഉണ്ടായത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍