'വൗ... ആപ്പിൾ ജ്യൂസ്, ഫ്രൂട്ട്സ്, മരുഭൂമി, ഒട്ടകം, പിന്നെ ചങ്ക് ബ്രോസും'; കെ ടി ജലീലിനെ പരിഹസിച്ച് വി ടി ബൽറാം

ചൊവ്വ, 7 മെയ് 2019 (09:38 IST)
വളാഞ്ചേരി പീഡനക്കേസിൽപ്പെട്ട സിപിഎം കൗൺസിലറെ സംരക്ഷിച്ചെന്ന വിവാദത്തിൽ മന്ത്രി കെ ടി ജലീലിനെ പരിഹസിച്ച് വി ടി ബൽറാം എംഎൽഎ. പീഡനക്കേസിലെ പ്രതിയായ ഷംസുദ്ദീനൊപ്പമുള്ള മന്ത്രിയുടെ ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചാണ് ബൽറാമിന്റെ പരിഹാസം. ഷംസുദ്ദീനൊപ്പമുള്ള മന്ത്രിയുടെ ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്. 
 
പീഡനക്കേസിലെ പ്രതിയ സംരക്ഷിക്കാന്‍ ശ്രമിച്ചെന്ന വിവാദത്തെ തുടര്‍ന്ന് മന്ത്രി കെ ടി ജലീലും വി ടി ബല്‍റാമും തമ്മില്‍ തര്‍ക്കം നില്‍നില്‍ക്കുന്നതിനിടെയാണ് ഷംസുദ്ദീനൊപ്പമുള്ള മന്ത്രിയുടെ ചിത്രം പോസ്റ്റു ചെയ്തിരിക്കുന്നത്.
 
വി ടി ബ‌ൽറാമിന്റെ ഫേസ്ബുക്ക് കുറിപ്പ്
 
വൗ... ആപ്പിൾ ജ്യൂസ്, ഫ്രൂട്ട്സ്, മരുഭൂമി, ഒട്ടകം, പിന്നെ ചങ്ക് ബ്രോസും. ഇവിടത്തെ ടൂറിൽ മാത്രമല്ല, അങ്ങ് വിദേശത്തു പോകുമ്പോഴും ഏതോ ഒരു വളാഞ്ചേരിക്കാരൻ ചുമ്മാ ഇടയിൽ കയറിവന്ന് ഫോട്ടോ എടുക്കും.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍