''ഉമ്മൻചാണ്ടിയെ പോലെ നാണമില്ലാത്ത ഒരു മുഖ്യമന്ത്രിയെ കണ്ടിട്ടില്ല''
ശനി, 8 നവംബര്‍ 2014 (14:43 IST)
ഉമ്മൻചാണ്ടിയെയും കെപിസിസി പ്രസിഡന്റ് വിഎം സുധീരനെയും കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദൻ. അഴിമതി കേസുകളിൽ നിന്ന് സ്വന്തം തടി രക്ഷിക്കാൻ അധികാരം ദുർവിനിയോഗം ചെയ്യുന്ന ഉമ്മൻചാണ്ടിയെ പോലെ നാണം കെട്ട ഒരു മുഖ്യമന്ത്രിയെ കേരളം കണ്ടിട്ടില്ലെന്നും. സുധീരന്‍ ഒരു പാരയ്ക്ക് മുഖ്യമന്ത്രി ഇരട്ടപ്പാര വയ്ക്കുകയാണെന്നും വിഎസ് പറഞ്ഞു.
ഒന്നിന് പുറകെ ഒന്നായി നിരവധി കേസുകളില്‍ തിരിച്ചടി നേരിടുന്ന മുഖ്യമന്ത്രി മുട്ടുന്യായങ്ങൾ പറഞ്ഞ് രക്ഷപ്പെടാന്‍ അന്നും ഇന്നും ശ്രമിക്കുകയാണ്. സേളാര്‍ കേസ് ഉള്‍പ്പെടെയുള്ള കേസുകളില്‍പ്പെട്ട മുഖ്യമന്ത്രിക്ക് ഇതെല്ലാം അവാർഡ് ലഭിച്ചതു പോലെയാണ് പ്രതികരിക്കുന്നതെന്നും വിഎസ് പറഞ്ഞു.
സോളാർ കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ അന്വേഷണം നടത്താൻ കാരണം അഴിമതിക്ക് ഒത്താശ നൽകിയയാള്‍ എന്ന നിലയ്ക്ക് ആണ്. എന്നാൽ ഇത് തനിക്കുള്ള ബഹുമതിയാണെന്ന് കരുതി ചിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.