വിഴിഞ്ഞം പദ്ധതി: സര്‍ക്കാര്‍ ഒത്തുകളിക്കുന്നുവെന്ന് വിഎസ്
വിഴിഞ്ഞം തുറമുഖ പദ്ധതി വൈകുന്നതില്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. സര്‍ക്കാരും റിസോര്‍ട്ട് ലോബിയും ചേര്‍ന്നുള്ള ഒത്തുകളി മൂലമാണ് പദ്ധതി താമസിക്കുന്നെതെന്നും. തീരദേശ പരിപാലനനിയമം ലംഘിച്ച് പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകള്‍ക്ക് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണെന്നും വിഎസ് പറഞ്ഞു.
വിഴിഞ്ഞം തുറമുഖ പദ്ധതി അട്ടിമറിക്കാനുള്ള ഏതുനീക്കത്തെയും ജനങ്ങളെ അണിനിരത്തി എല്‍ഡിഎഫ് ചെറുക്കുമെന്നും. എല്‍ഡിഎഫ് ഭരണക്കാലത്ത് റിസോര്‍ട്ട് ലോബികള്‍ തലപൊക്കിയിരുന്നില്ലെന്നും വിഎസ് അച്യുതാനന്ദന്‍ വ്യക്തമാക്കി.