ഗുരുദേവ ദര്‍ശനം സംഘപരിവാറിന്റെ ആശയങ്ങളുമായി കൂട്ടിക്കെട്ടുവാന്‍ വെള്ളാപ്പള്ളി ശ്രമിക്കുന്നത് അപകടകരമാണെന്നു പ്രതിപക്ഷ നേതാവ് വി എസ് അച്യുതാന്ദന്‍.
വെള്ളാപ്പള്ളിയുടെ ഈ നീക്കത്തെ ചോദ്യം ചെയ്യുവാനുള്ള അവകാശം ജാധിപത്യവാദികള്‍ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കുമാരനാശാന്‍ 14 വര്‍ഷം ഇരുന്ന കസേരയിലിരുന്നു വെള്ളാപ്പള്ളി പറയുന്നത് ചരിത്ര നിഷേധമാണ്. മണ്ഡല്‍ കമ്മിറ്റി റിപ്പോര്‍ട്ടി എതിര്‍ത്തവരാണു ബിജെപിയും ആര്‍എസ്എസും. അന്നു ചില കച്ചവടങ്ങളിലായിരുന്നു നടേശന് താല്‍പര്യം. ഇതിനാല്‍ വെള്ളാപ്പള്ളിക്ക് അതിന്റെ പല ചരിത്രങ്ങളും അറിയില്ല. പിന്നോക്ക വിഭാഗക്കാരുടെ ബുദ്ധി ആര്‍ക്കും തീറെഴുതി കൊടുത്തിട്ടില്ലെന്ന കാര്യം ടേശന്‍ ഓര്‍ക്കണമെന്നും വിഎസ് കൂട്ടിച്ചേര്‍ത്തു.