പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന് പാര്‍ട്ടിയുടെ വെറും ‘അച്ച്’ മാത്രമാണെന്ന് എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. തിരുവനന്തപുരത്ത് സമത്വമുന്നേറ്റ യാത്രയുടെ സമാപനസമ്മേളനത്തില്‍ പ്രസംഗിക്കവേയായിരുന്നു വെള്ളാപ്പള്ളിയുടെ ഈ പരാമര്‍ശം.
സമുദായം പുറന്തള്ളിയ ഉച്ഛിഷ്ടത്തിന്റെ കണക്കാണ് വി എസ് പറയുന്നത്. വി എസ് പാര്‍ട്ടിയുടെ വ്വെറും അച്ച് മാത്രമാണെന്നും അദ്ദേഹം പ്രതിപക്ഷ നേതൃസ്ഥനം ദുരുപയോഗം ചെയ്യുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. വി എസും സുധീരനും കുലംകുത്തികള്‍ ആണെന്നും അദ്ദേഹം പറഞ്ഞു.
പുതിയ പാര്‍ട്ടിയുടെ ലക്ഷ്യം ഹിന്ദുരാഷ്ട്രമല്ലെന്നും പ്രസംഗത്തില്‍ വെള്ളാപ്പള്ളി വ്യക്തമാക്കി. മുഖ്യധാരാ മാധ്യമങ്ങള്‍ സമത്വമുന്നേറ്റ യാത്രയെ അവഗണിച്ചു. മുഖ്യധാര പാര്‍ട്ടികളുടെ രാഷ്ട്രീയം അവസരവാദമാണെന്ന് പറഞ്ഞ വെള്ളാപ്പള്ളി തനിക്കെതിരെ എടുത്ത കേസുകള്‍ പൊന്‍ തൂവലുകളായി കരുതുന്നതായും പറഞ്ഞു.