ഒടുവില്‍ വി എസ് അച്യുതാനന്ദന് ഏതു പദവി നല്കണമെന്ന് സംബന്ധിച്ച് തീരുമാനമായി. ഭരണപരിഷ്കാര കമ്മീഷന്‍ അധ്യക്ഷന്‍ എന്ന പദവി നല്കിയേക്കുമെന്നാണ് സൂചന. ബുധനാഴ്ച നടക്കുന്ന മന്ത്രിസഭായോഗത്തില്‍ ഇതു സംബന്ധിച്ച് അന്തിമതീരുമാനം ഉണ്ടായേക്കും.
പദവി സംബന്ധിച്ച് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തിങ്കളാഴ്ച വി എസുമായി ചര്‍ച്ച നടത്തിയിരുന്നു. മന്ത്രിസഭ തീരുമാനിക്കുന്ന പദവി സ്വീകരിക്കാന്‍ സമ്മതമാണെന്ന് വി എസ് യെച്ചൂരിയോട് സമ്മതിച്ചതായാണ് സൂചന.
ഭരണപരിഷ്‌കാര കമ്മീഷന്‍ രൂപീകരിച്ച് വി എസിനെ അതിന്റെ അധ്യക്ഷനാക്കുന്നത് സംബന്ധിച്ച് പോളിറ്റ് ബ്യൂറോയിലും സംസ്ഥാന സെക്രട്ടേറിയേറ്റിലും നേരത്തെ ധാരണയായിരുന്നു. എന്നാല്‍, പാര്‍ട്ടി സ്ഥാനം ഇല്ലാതെ കാബിനറ്റ് പദവി സ്വീകരിക്കുന്നതില്‍ വി എസ് നേരത്തെ അതൃപ്‌തി അറിയിച്ചിരുന്നെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.