മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കലുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുഖ്യമന്ത്രിയെ തള്ളി വിഎസ് അച്ചുതാനന്ദന്‍. കുരിശായാലും കയ്യേറ്റമാണെങ്കില്‍ ഒഴിപ്പിക്കുകതന്നെയാണ് ചെയ്യേണ്ടതെന്ന് വിഎസ് പറഞ്ഞു. ഇടതുമുന്നണിയോഗത്തില്‍ മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ ചര്‍ച്ച ചെയ്യാനിരിക്കെയാണ് വിഎസ് അച്ചുതാനന്ദന്‍ മുഖ്യമന്ത്രിയുടെ നിലപാടിനെ പൂര്‍ണമായും തള്ളി രംഗത്തെത്തിയിരിക്കുന്നത്.
പാപ്പാത്തിചോലയില്‍ സര്‍ക്കാര്‍ സ്ഥലം കൈയേറി സ്ഥാപിച്ച കെട്ടിടങ്ങളും ഭീമന്‍ കുരിശും റവന്യൂസംഘം കഴിഞ്ഞ ദിവസം പൊളിച്ചുമാറ്റിയിരുന്നു. ഇതിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നയിച്ചത്. ആരോട് ചോദിച്ചിട്ടാണ് കുരിശില്‍ തൊട്ടതെന്നും ഇവിടെ ഒരു സര്‍ക്കാരുള്ള കാര്യം ഓര്‍ക്കാതിരുന്നതെന്തെന്നും മുഖ്യമന്ത്രി ചോദിച്ചിരുന്നു.