പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് ഭരണപരിഷ്കാര കമ്മിഷൻ ചെയർമാൻ വി എസ് അച്യുതാനന്ദൻ. മുൻ ഭരണാധികാരി മുഹമ്മദ് ബിൻ തുഗ്ലക്കിന്റെ ആശാനാകാനാണ് മോദി ശ്രമിക്കുന്നത്. മോദിയുടേത് തല തിരിഞ്ഞ ഭ്രാന്തൻ തീരുമാനമാണ്. ഇപ്പോൾ നോട്ടുമാറാനും എ ടി എമ്മുകളിൽ നിന്നും പണമെടുക്കാനും ക്യൂ നിൽക്കുന്ന ജനങ്ങൾ അടുത്ത തവണ മോദിയുടെ നെഞ്ചത്തായിരിക്കും ചാപ്പ കുത്തുന്നതെന്നും വി എസ് പറഞ്ഞു.
നോട്ടുകൾ അസാധുവാക്കിയ തീരുമാനത്തിൽ പ്രധാനമന്ത്രി മോദിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തി. കേന്ദ്രസർക്കാരിന്റെ തീരുമാനം സമചിത്തതയില്ലാത്ത നടപടിയാണ്. കേരളത്തിന്റെ വളര്‍ച്ചയില്‍ ഒരു പങ്കും വഹിക്കാന്‍ ബി ജെ പിക്കാര്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും അതിനു സഹായിച്ച സഹകരണ മേഖലയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ് അവര്‍ പകരം ചെയ്യുന്നതെന്നും പിണറായി വിജയൻ വ്യക്തമാക്കി.