വിഎം സുധീരന്‍ വഴുവഴുപ്പന്‍ നയം മാറ്റണമെന്ന് കെ മുരളീധരന്‍

Webdunia
ബുധന്‍, 20 ഓഗസ്റ്റ് 2014 (13:04 IST)
കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ വഴുവഴുപ്പന്‍ നയം മാറ്റണമെന്നും സമ്പൂര്‍ണ മദ്യനിരോധനമാണ് ലക്ഷ്യമെങ്കില്‍ പ്രമേയം പാസാക്കണമെന്നും കോണ്‍ഗ്രസ് നേതാവ് കെ മുരളിധരന്‍.പാര്‍ട്ടിയും സര്‍ക്കാരും നിലപാട് വ്യക്തമാക്കണം 418 ബാറുകള്‍ മാത്രം അടച്ചിട്ടാല്‍ സമ്പൂര്‍ണ മദ്യ നിരോധനമാകില്ല മുരളീധരന്‍ ചൂണ്ടിക്കാട്ടി.

ബാര്‍ വിഷയത്തില്‍ നിലവാരമുള്ള ബാറുകള്‍ തുറക്കണമെന്നതാണ് പ്രായോഗിക നിലപാടെന്ന് പറഞ്ഞ എം എം ഹസ്സന്‍ മലക്കം മറിഞ്ഞു. സംസ്ഥാനത്ത് സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കണമെന്നും യുഡിഎഫ് യോഗത്തില്‍ കോണ്‍ഗ്രസ് സമ്പൂര്‍ണ മദ്യനിരോധനം ആവശ്യപ്പെടണമെന്നും ഹസന്‍ പറഞ്ഞു