സംസ്ഥാനത്ത് വെള്ളക്കരം കൂട്ടിയ നടപടി പുന:പരിശോധിക്കണമെന്ന് കെപിസിസി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 20,000 ലിറ്റര്‍ വരെ വെള്ളക്കരം കൂട്ടരുത്. സ്ളാബുകള്‍ ശാസ്ത്രീയമായി പുനഃക്രമീകരിക്കണമെന്നും കെപിസിസി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
വെള്ളക്കരം കൂട്ടിയത് പുനഃപരിശോധിക്കുന്നതിനോടൊപ്പം സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയില്‍ നികുതി നിര്‍ദേശങ്ങള്‍ നടപ്പിലാക്കണമെന്നും. നികുതി കുടിശിക പിരിവ് ഊര്‍ജിതമാക്കണമെന്നും കെപിസിസി ആവശ്യപ്പെട്ടിട്ടുണ്ട്. അധിക നികുതി നിര്‍ദേശങ്ങള്‍ പുനഃപരിശോധിക്കണമെന്ന് കെപിസിസി പ്രസിഡന്‍റ് വിഎം സുധീരന്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
അതേസമയം നികുതി വര്‍ദ്ധനവിനെതിരെ എന്‍എസ് എസ് രംഗത്തെത്തി. ഇത്തരത്തിലുള്ള നീക്കങ്ങള്‍ സര്‍ക്കാരിന് കടുത്ത വെല്ലുവിളി ഉയര്‍ത്തുമെന്നും എന്‍എസ് എസ് വ്യക്തമാക്കി. കേന്ദ്ര വിഹിതം ലഭിക്കാത്തതിനാലാണ് സംസ്ഥാനത്ത് നികുതി വര്‍ധനവ് ആവശ്യമായി വന്നതെന്ന് മന്ത്രി കെഎം മാണി വ്യക്തമാക്കി. കേന്ദ്രത്തില്‍ നിന്ന് 2 വര്‍ഷം കൊണ്ട് ലഭിക്കേണ്ട 2200 കോടിരൂപ കിട്ടിയില്ല. വെള്ളക്കരം കുറയ്ക്കണമെന്ന ആവശ്യം മന്ത്രിസഭ പരിഗണിക്കുമെന്നും മാണി പറഞ്ഞു.