സുധീരന്റെ ജനരക്ഷായാത്ര ഇന്ന് കാസര്‍കോട് പര്യടനം നടത്തും

Webdunia
ചൊവ്വ, 5 ജനുവരി 2016 (10:48 IST)
സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍ നയിക്കുന്ന ജനരക്ഷായാത്ര ഇന്ന് കാസര്‍കോട് ജില്ലയില്‍ പര്യടനം നടത്തും. ജില്ലയില്‍ പര്യടനം പൂര്‍ത്തിയാക്കി വൈകുന്നേരത്തോടെ കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കും.
 
തിങ്കളാഴ്ച ആയിരുന്നു ജനരക്ഷായാത്രയ്ക്ക് കാസര്‍കോട് കുമ്പളയില്‍ തുടക്കമായത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ജനരക്ഷായാത്ര ഉദ്ഘാടനം ചെയ്തു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അധ്യക്ഷനായിരുന്നു. കേരളത്തിന്റെ ചുമതലയുള്ള മുകുള്‍ വാസ്‌നിക് മുഖ്യപ്രഭാഷണം നടത്തി.
 
പ്രധാനമായും സി പി എമ്മിനെയും ബി ജെ പിയെയും കടന്നാക്രമിച്ചായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ പ്രസംഗം.