ജനവികാരം കണക്കിലെടുത്ത തീരുമാനം: സുധീരന്‍

Webdunia
വ്യാഴം, 21 ഓഗസ്റ്റ് 2014 (18:44 IST)
കേരളത്തിലെ ജനങ്ങളുടെ വികാരം കണക്കിലെടുത്താണ് 418 ബാറുകള്‍ തുറക്കേണ്ടെന്ന് യുഡിഎഫ് തീരുമാനിച്ചതെന്ന് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍. ജനങ്ങളുടെയും നാടിന്‍െറയും നന്മ മുന്‍നിര്‍ത്തിയുള്ള തീരുമാനമാണിത്.

മദ്യ നിരോധ വിഷയത്തില്‍ ഘടകകക്ഷികള്‍ മികച്ച പിന്തുണയാണ് നല്‍കിയത്. യുഡിഎഫ് തീരുമാനത്തിന് പൂര്‍ണ പിന്തുണ നല്‍കിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നതായും സുധീരന്‍ വാര്‍ത്താലേഖകരോട് പറഞ്ഞു.