ഡിസിസി പുനഃസംഘടനയില്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ച് രംഗത്തുള്ള മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിലപാട് കടുപ്പിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ ബുധനാഴ്‌ച കോണ്‍ഗ്രസ് നടത്തുന്ന പ്രക്ഷോഭപരിപാടികളില്‍ നിന്ന് ഉമ്മന്‍ചാണ്ടി പങ്കെടുക്കില്ല.
വിട്ട് നില്‍ക്കാന്‍ കഴിയാത്ത പരിപാടികള്‍ ഉണ്ടെന്ന് വ്യക്തമാക്കിയാണ് കോണ്‍ഗ്രസിന്റെ നിര്‍ണായകമായ പ്രക്ഷോഭപരിപാടികളില്‍ നിന്ന് ഉമ്മന്‍ചാണ്ടി വിട്ടു നില്‍ക്കുന്നത്. കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരും ഡല്‍ഹിലെത്തുന്നുണ്ട്. ഈ ദിവസം തന്നെ സംസ്ഥാന കോണ്‍ഗ്രസില്‍ ഉടലെടുത്ത പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പദ്ധതിയുമാണ് ഉമ്മന്‍ചാണ്ടി വിട്ടു നില്‍ക്കുന്നതോടെ പാളിയത്.
ജനുവരി 14ന് നടക്കുന്ന രാഷ്ട്രീയകാര്യ സമിതിയില്‍ പങ്കെടുക്കില്ല എന്ന വാര്‍ത്തകള്‍ നിലനില്‍ക്കവെയാണ് ദേശീയതലത്തില്‍ കോണ്‍ഗ്രസ് നടത്തുന്ന പരിപാടിയില്‍ നിന്നും ഉമ്മന്‍ചാണ്ടി വിട്ടുനില്‍ക്കുന്നത്. ഇതോടെ ഡിസിസി പുനഃസംഘടനയോട് അനുബന്ധിച്ച് കോണ്‍ഗ്രസില്‍ ഉടലെടുത്ത പ്രശ്‌നങ്ങള്‍ ഉടന്‍ അവസാനിക്കില്ലെന്ന് വ്യക്തമായി.