സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ കടുത്ത എതിര്‍പ്പ് ഉണ്ടായതിനെ തുടര്‍ന്ന് വിവാദ വ്യവസായി വി.എം രാധാകൃഷ്ണന് അംഗത്വം നല്‍കേണ്ടെന്ന് വ്യാപാരി വ്യവസായി സമിതി തീരുമാനിച്ചു. സിപിഎം നിയന്ത്രണത്തിലുള്ളതാണ് വ്യാപാരി വ്യവസായി സമിതി. രാധാകൃഷ്ണന് അംഗത്വം നല്‍കുന്നില്ലെന്ന് സമിതി സംസ്ഥാന പ്രസിഡന്റ് ബിന്നി ഇമ്മട്ടി പിന്നീട് വ്യക്തമാക്കി.
അംഗത്വമെടുക്കാന്‍ തൃശൂരിലെ യോഗസ്ഥലത്തെത്തിയ ശേഷമായിരുന്നു സമിതി നേതാക്കള്‍ ഇക്കാര്യം വി.എം രാധാകൃഷ്ണനെ അറിയിച്ചത്. തുടര്‍ന്ന് അദ്ദേഹം രോഷാകുലനായി മടങ്ങുകയായിരുന്നു. താന്‍ സിപിഎം യോഗത്തില്‍ അല്ല പങ്കെടുത്തതെന്നും വ്യാപാരി വ്യവസായികളുടെ യോഗത്തിലാണെന്നുമായിരുന്നു രാധാകൃഷ്ണന്റെ പ്രതികരണം. നേരത്തെ സിപിഎം പ്ലീനത്തിന് അഭിവാദ്യമര്‍പ്പിച്ച് രാധാകൃഷ്ണന്റെ ഉടമസ്ഥതയിലുളള സൂര്യ ഗ്രൂപ്പ് ദേശാഭിമാനിയില്‍ പരസ്യം പ്രസിദ്ധീകരിച്ചത് വലിയ വിവാദമായിരുന്നു.