വിഴിഞ്ഞം പദ്ധതി: റിസോര്‍ട്ട് ഉടമയും രൂപതയും കൈകോര്‍ത്തതിന് തെളിവുകള്‍ പുറത്ത്.

വെള്ളി, 25 ജൂലൈ 2014 (11:53 IST)
വിഴിഞ്ഞം തുറമുഖത്തിനെതിരായ നീക്കത്തില്‍ രൂപതയും റിസോര്‍ട്ടുടമയും കൈകോര്‍ത്തതിന് തെളിവുകള്‍. ഡല്‍ഹിയില്‍  നടന്ന പരിസ്ഥിതി അവലോകന സമിതി യോഗത്തില്‍ രൂപതയെ പ്രതിനിധീകരിച്ച് പദ്ധതിക്കെതിരെ പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ട് ഉടമയും പങ്കെടുത്തരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.

നേരത്തെ തുറമുഖ പദ്ധതിക്ക് അനുമതി നല്‍കരുതെന്നും കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 21ന് ഡല്‍ഹിയില്‍ നടക്കാനിരുന്ന യോഗത്തില്‍ സ്വന്തം പ്രതിനിധികളെ  പങ്കെടുപ്പിക്കാന്‍ അനുവദിക്കണമെന്നുമാവശ്യപ്പെട്ട് തിരുവനന്തപുരം അതിരൂപതാ വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ യൂജിന്‍ എച്ച് പെരേര കേന്ദ്രത്തിന് കത്തയച്ചത് പുറത്തുവന്നിരുന്നു.

ഇതനുസരിച്ച് റിസോര്‍ട്ടുടമ അടക്കം നാലുപേരാണ്  രൂപതയുടെ സ്ഥാപനമായ സെന്റര്‍ ഫോര്‍ ഫിഷറീസ് സ്റ്റഡീസിന്റെ പേരില്‍ സമ്മേളനത്തില്‍ പങ്കെടുത്തത്.അതിനിടെ തുറമുഖത്തിനെതിരായി സഭ രംഗത്തുവന്നതിനെതിരെ ഒരുവിഭാഗം വിശ്വാസികളില്‍ നിന്ന് കടുത്ത വിമര്‍ശനമാണ് സഭ നേരിടുന്നത്. സംഭവത്തില്‍ സഭയ്ക്കെതിരെ നിരവധി നോട്ടീസുകളും പ്രചരിക്കുന്നുണ്ട്.










വെബ്ദുനിയ വായിക്കുക