വിഴിഞ്ഞം തുറമുഖം: ബാര്‍ജുകളെത്തി

തിങ്കള്‍, 23 നവം‌ബര്‍ 2015 (16:51 IST)
വിഴിഞ്ഞം തുറമുഖ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപിന്‍റെ ഡ്രഡ്ജിംഗ് നിര്‍മ്മാണ സാമഗ്രികളുമായി രണ്ടാമത്തെ ബാര്‍ജും കഴിഞ്ഞ ദിവസം വിഴിഞ്ഞത്തെത്തി. കഴിഞ്ഞ ബുധനാഴ്ച ശാന്തിസാഗര്‍ എന്ന കൂറ്റന്‍ ഡ്രഡ്ജര്‍ വിഴിഞ്ഞത്ത് എത്തിയിരുന്നതിനു പിറകെയാണ് ബി.ബി.4 എന്ന രണ്ടാമത്തെ ബാര്‍ജ് എത്തിയത്.
 
ആദ്യഘട്ട നിര്‍മ്മാണ ജോലികള്‍ക്കായാണു ഹോളണ്ട് നിര്‍മ്മിതമായ ശാന്തിസാഗര്‍ എത്തിയിരിക്കുന്നത്. ശാന്തിസാഗറിന്‍റെ പ്രധാന പ്രത്യേകത കടലിന്‍റെ അടിത്തട്ടിലുള്ള പ്രതലം, ഭീമന്‍ പാറക്കെട്ടുകള്‍ എന്നിവ പൊട്ടിച്ച് തുരക്കാനും പൊട്ടിക്കാനും കഴിയുന്ന ഉരുക്ക് നിര്‍മ്മിതമായ സെമിറോക്ക് കട്ടര്‍ ഉണ്ട് എന്നതാണ്.
 
രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ മൂന്നാമത്തെ ബാര്‍ജും എത്തുമെന്നാണു കമ്പനി അധികൃതര്‍ അറിയിച്ചത്. 280 മീറ്റര്‍ വരെ നീളമുള്ള ഫ്ലോട്ടിംഗ് പൈപ്പ് ലൈനുകളുമായുള്ളതാണ് ഇത്.ഡിസംബര്‍ അഞ്ചിനു തുറമുഖ നിര്‍മ്മാണ പണിയുടെ ഉദ്ഘാടനം നടത്താനുള്ള നീക്കമാണ് എന്ന് റിപ്പോര്‍ട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക