സിആര്‍എഫ് വിമുക്ത ഭടനാണ് ഒന്നാം സമ്മാനത്തിനു അര്‍ഹനായ വിശ്വംഭരന്‍. കുറച്ച് കാലം കൊച്ചിയിലെ ബാങ്കില്‍ സെക്യൂരിറ്റി ജോലി ചെയ്തിരുന്നു. സ്ഥിരം ലോട്ടറിയെടുക്കുന്ന ആളാണ് താനെന്നും സമ്മാനത്തുക കൊണ്ട് എന്ത് ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും വിശ്വംഭരന്‍ പറഞ്ഞു. വിഷു ബംപറിലെ തന്നെ അയ്യായിരം രൂപയുടെ മറ്റൊരു സമ്മാനവും വിശ്വംഭരന്‍ എടുത്ത വേറൊരു ടിക്കറ്റിനു ലഭിച്ചിട്ടുണ്ട്.