കേരള സംസ്ഥാന ഭാഗ്യക്കുറി വിഷു ബമ്പര്‍ നറുക്കെടുത്തു. ഒന്നാം സമ്മാനമായ 2 കോടി രൂപ VD204266 എന്ന ടിക്കറ്റ് നമ്പറിനാണ്.പാലക്കാട് ജില്ലയില്‍ നിന്നാണ് ടിക്കറ്റ് വിറ്റുപോയിട്ടുള്ളത്.രണ്ടാം സമ്മാനമായ ഒരു കോടി രൂപ വീതമുള്ള സമ്മാനം VA 699731, VB 207068, VC 263289, VD 277650, VE 758876, VG 203046 നമ്പര്‍ ടിക്കറ്റുകള്‍ നേടി.
VA 223942, VB 207548, VC 518987, VD 682300, VE 825451, VG 273186 ടിക്കറ്റുകള്‍ക്കാണ് 10 ലക്ഷം വീതമുള്ള മൂന്നാം സമ്മാനം ലഭിക്കുക. നാലാം സമ്മാനമായ അഞ്ച് ലക്ഷം രൂപ . VA 178873, VB 838177, VC 595067, VD 795879, VE 395927, VG 436026 എന്നീ ടിക്കറ്റുകള്‍ക്കാണ്.
ആകെ 45 ലക്ഷം ടിക്കറ്റുകൾ വിൽപ്പനക്കെത്തിയതിൽ 42,87,350 ടിക്കറ്റുകളും വിറ്റു പോയിരുന്നു. പാലക്കാട് ജില്ലയിൽ തന്നെയാണ് ഏറ്റവും കൂടുതൽ ടിക്കറ്റ് വിറ്റു പോയതും. മൂന്നാം സമ്മാനമായി 10 ലക്ഷം വീതം ആറു പരമ്പരകൾക്കും നാലാം സമ്മാനമായി അഞ്ചു ലക്ഷം വീതം ആറു പരമ്പരകൾക്കും ലഭിക്കും. 5,000 രൂപയിൽ തുടങ്ങി 300 രൂപയിൽ അവസാനിക്കുന്ന അതി വിപുലമായ സമ്മാനഘടനയായിരുന്നു ഇത്തവണത്തെ വിഷു ബമ്പറിന് ഉണ്ടായിരുന്നത്.