സര്‍ക്കാര്‍ കലണ്ടറില്‍ ജൂണ്‍ ആറ് വെള്ളിയാഴ്ചയാണ് ബലിപെരുന്നാള്‍ നല്‍കിയിരിക്കുന്നത്. മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ ജൂണ്‍ ആറിനു ബലിപെരുന്നാള്‍ വരില്ല. എന്നാല്‍ നേരത്തെ നിശ്ചയിച്ച പൊതു അവധി സര്‍ക്കാര്‍ ഒഴിവാക്കുമോ എന്ന് വ്യക്തമല്ല. കലണ്ടര്‍ പ്രകാരം ആറിനും ബലിപെരുന്നാള്‍ ആയതിനാല്‍ ഏഴിനും അവധി ലഭിച്ചേക്കാം. ഇതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ പുറത്തിറക്കും.
പ്രവാചകനായ ഇബ്രാഹിം നബി തന്റെ ആദ്യത്തെ പുത്രനായ ഇസ്മായേലിനെ അല്ലാഹുവിന്റെ കല്‍പ്പന മാനിച്ച് ദൈവ പ്രീതിക്കായി ബലി സമര്‍പ്പിക്കാന്‍ സന്നദ്ധനായതിന്റെ ഓര്‍മ പുതുക്കലാണ് ബലിപെരുന്നാള്‍ അഥവാ വലിയ പെരുന്നാള്‍ (ബക്രീദ്). പിന്നീട് മകന് പകരം അല്ലാഹുവിന്റെ തന്നെ കല്‍പ്പന പ്രകാരം മൃഗത്തെ ബലി കഴിക്കുകയാണ് ഇബ്രാഹിം നബി ചെയ്തത്.