ഇന്നത്തെ ചില കമ്മ്യൂണിസ്റ്റുകള്‍ വൈകുന്നേരം ഫെയ്‌സ്ബുക്കിലാണ് പോരാട്ടം നടത്തുന്നത്: സിപിഎം നേതാവ് ജി സുധാകരന്‍

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 28 മെയ് 2025 (10:30 IST)
ഇന്നത്തെ ചില കമ്മ്യൂണിസ്റ്റുകള്‍ വൈകുന്നേരം ഫെയ്‌സ്ബുക്കിലാണ് പോരാട്ടം നടത്തുന്നതെന്ന് സിപിഎം നേതാവ് ജി സുധാകരന്‍ പറഞ്ഞു. ശൂരനാട് സമര നായകന്‍ സി കെ കുഞ്ഞിരാമന്റെ ഇരുപത്തിയൊന്നാം ചരമവാര്‍ഷിക ദിനാചരണത്തില്‍ പ്രഭാഷണം നടത്തവെയാണ് ജി സുധാകരന്‍ ഇക്കാര്യം പറഞ്ഞത്.
 
ഈ വിവരദോഷികള്‍ ചോദിക്കുന്നത് ഞാനെന്തിനാണ് കമ്മ്യൂണിസ്റ്റായി കടിച്ചു തൂങ്ങി കിടക്കുന്നതാണ്. 60 വര്‍ഷത്തിലേറെയായി കമ്മ്യൂണിസ്റ്റായി ജീവിക്കുന്ന എന്നോടാണ് ഈ ബാലിശമായ ചോദ്യം. പാര്‍ട്ടിയില്‍ അംഗമാക്കുമ്പോള്‍ വളരെ സൂക്ഷിക്കണം. ഇല്ലെങ്കില്‍ ഇതുപോലുള്ള പുഴുക്കുത്തുകള്‍ ശക്തിയാര്‍ജിക്കുമെന്നും ജി സുധാകരന്‍ പറഞ്ഞു. പ്രശ്‌നങ്ങള്‍ ഉണ്ട്. അത് മനസ്സിലാക്കി നടപടി സ്വീകരിച്ചില്ലെങ്കില്‍ പ്രശ്‌നമാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
 
കഴിഞ്ഞദിവസം കലാകൗമുദിയില്‍ സുധാകരന്‍ പ്രസിദ്ധീകരിച്ച ഒരു കവിതയില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരോക്ഷ വിമര്‍ശനം ഇതില്‍ ഉണ്ടായിരുന്നു. വിഎസ് അച്യുതാനന്ദന് 2011ല്‍ തുടര്‍ ഭരണം നിഷേധിച്ചത് യൂദാസുമാരാണെന്ന് ജി സുധാകരന്‍ കവിതയില്‍ പരാമര്‍ശിച്ചു. തുടര്‍ഭരണം വരാതിരിക്കാന്‍ യൂദാസുമാര്‍ പത്മവ്യൂഹം തീര്‍ത്തെന്നും കവിതയില്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍