കലാഭവൻ മണിയുടെ അനുസ്മരണ ചടങ്ങിലേക്ക് തന്നെ വിളിച്ചാല്‍ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് മലയാളത്തിലെ ഒരു സൂപ്പര്‍ താരം പറഞ്ഞതായി സംവിധായകൻ വിനയൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ മോഹൻലാലിന്റെ ഇടപെടൽ കാരണമാണ് വിനയനെ ചടങ്ങിൽ നിന്നും ഒഴുവാക്കിയതെന്ന് ഇപ്പോൾ പുറത്തുവന്നിരിക്കുന്നു.
മണിയുടെ അനുസ്മരണ ചടങ്ങിൽ പങ്കെടുക്കാൻ തന്നെ കക്ഷണിച്ചിരുന്നതായി നേരത്തെ അറിഞ്ഞിരുന്നെന്നും എന്നാൽ സൂപ്പർ താരം ഇടപെട്ട് ക്ഷണം മുടക്കിയതാണെന്നും വിനയൻ മനോരമ ഓണ്‍ലൈന്‍ നല്കിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. എന്നാൽ താരം ആരെന്നു മാത്രം വിനയൻ വെളിപ്പെടുത്തിയിരുന്നില്ല.
മോഹൻലാൽ ഇടപെട്ടാണ് വിനയന്റെ ക്ഷണം ഇല്ലാതക്കിയതെന്ന് മാക്ട ഫെഡറേഷന് പ്രസിഡണ്ട് ബൈജു കൊട്ടാരക്കര അറിയിച്ചു. എറണാകുളം പ്രസ് ക്ലബ്ബില്‍ വച്ചാണ് ബൈജു കൊട്ടാരക്കര ഇക്കാര്യം തുറന്ന് പറയുന്നത്.