പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച വിനായകന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും

Webdunia
ശനി, 29 ജൂലൈ 2017 (20:06 IST)
തൃശൂർ പാവറട്ടി പൊലീസ് സ്റ്റേഷനിൽ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് വി​ട്ട​യ​ച്ച ​വിനായകൻ (18) എന്ന യു​വാ​വ് ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വ്. ഡി​ജി​പി ലോ​ക്‌​നാ​ഥ് ബെ​ഹ്‌​റ​യാ​ണ് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​ത്.

പൊലീസ് കസ്റ്റഡിയിലെടുത്തു വിട്ടയച്ച വിനായകനെ വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.

തൃ​ശൂ​ർ ഏ​ങ്ങ​ണ്ടി​യൂ​ർ പോ​ള​യ്‌​ക്ക​ൽ പ​ങ്ക​ൻ​തോ​ട് കോ​ള​നി​യി​ലെ​ വിനായകനു നേരെ കസ്റ്റഡി പീഡനമുണ്ടായോ എന്ന് പരിശോധിക്കും. പൊലീസ് സ്റ്റേഷനിൽവച്ച് യുവാവിനു നേരെ ക്രൂരമായ പീഡനമുണ്ടായെന്നാണ് ആരോപണം. വി​നാ​യ​ക​ന് പോ​ലീ​സ് ക​സ്‌​റ്റ​ഡി​യി​ൽ ക്രൂ​ര മ​ർ​ദ്ദ​ന​മേ​റ്റെ​ന്ന് പോ​സ്‌​റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​യി​രു​ന്നു. തു​ട​ർ​ന്ന് വ്യാ​പ​ക പ്ര​തി​ഷേ​ധ​മാ​ണ് പോ​ലീ​സി​നെ​തി​രെ ഉ​യ​ർ​ന്ന​ത്.

പെ​ൺ​കു​ട്ടി​യു​മാ​യി സം​സാ​രി​ച്ചു നി​ൽ​ക്കു​ന്ന​ത് ക​ണ്ട​തി​നെ തു​ട​ർ​ന്നാ​ണ് വി​നാ​യ​ക​നെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. മാ​ല പൊ​ട്ടി​ക്കു​ന്ന സം​ഘ​ത്തി​ൽ​പ്പെ​ട്ട ആ​ളാ​ണെ​ന്ന് ക​രു​തി​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​തെ​ന്നാ​യി​രു​ന്നു പൊ​ലീ​സ് പ​റ​യു​ന്ന​ത്.

സംഭവത്തിൽ സീനിയർ സിവിൽ പൊലീസ് ഓഫിസർ സാജൻ, സിവിൽ പൊലീസ് ഓഫിസർ ശ്രീജിത്ത് എന്നിവരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയിതിരുന്നു.
Next Article