പ്രാഥമിക അന്വേഷണത്തിന് ശേഷം അന്വേഷണ ഉദ്യോഗസ്ഥർ വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകി. ബാർ ലൈസൻസ് അനുവദിച്ചതിലെ ക്രമക്കേട് അനുസരിച്ചാണ് പരാതി നൽകിയിരിക്കുന്നത്. വിജിലൻസ് സെൻട്രൽ റേഞ്ച് എസ് പിയാണ് ശുപാർശ നൽകിയത്. ബാർഹോട്ടൽ അസോസിയേഷൻ ഭാരവാഹികൾ ഇടനിലക്കാരായി പല ഇടപാടുകളും നടത്തിയിട്ടുണ്ടെന്നും ഇതിനായി പണം പിരിച്ചിട്ടുണ്ടെന്നും രാധാകൃഷ്ണൻ നൽകിയ പരാതിയിൽ പറയുന്നു. അതേസമയം കാര്യങ്ങൾ പഠിച്ചിട്ട് പ്രതികരിക്കാമെന്ന് ബാബു പറഞ്ഞു.