വിജിലന്‍സ് അന്വേഷണത്തിനുള്ള വിധി അംഗീകരിക്കുന്നു; കോടതിക്ക് മുമ്പില്‍ നിരപരാധിത്വം തെളിയിക്കുമെന്നും വെള്ളാപ്പള്ളി

ബുധന്‍, 20 ജനുവരി 2016 (11:50 IST)
മൈക്രോഫിനാന്‍സ് പദ്ധതിയുമായി ബന്ധപ്പെട്ട്, കോടികള്‍ വെട്ടിച്ചെന്ന ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട കോടതി നടപടി അംഗീകരിക്കുന്നെന്ന് എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.
 
കോടതിയുടെ വിധി അംഗീരിക്കുന്നെന്നും അന്വേഷണം നടക്കട്ടെയെന്നും വെള്ളാപ്പള്ളി പറഞ്ഞു. കോടതിയുടെ മുമ്പില്‍ താന്‍ നിരപരാധിത്വം തെളിയിക്കുമെന്നും പ്രതികരണം ആരാഞ്ഞ മാധ്യമങ്ങളോട് മറുപടിയായി അദ്ദേഹം പറഞ്ഞു.
 
മൈക്രോഫിനാന്‍സ് പദ്ധതിയുമായി  ബന്ധപ്പെട്ട് കോടികള്‍ വെട്ടിച്ചെന്ന ആരോപണത്തില്‍ എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉള്‍പ്പെടെ നാലു പേര്‍ക്കെതിരെ അന്വേഷണം നടത്താമെന്ന് വിജിലന്‍സ് കോടതി ഇന്ന് പ്രഖ്യാപിച്ചിരുന്നു. പ്രാഥമിക അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി വിജിലന്‍സിന് നിര്‍ദ്ദേശം നല്കുകയും ചെയ്തു. 
 
അന്വേഷണത്തില്‍ തെളിവ് ലഭിച്ചാല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് മുന്നോട്ടു പോകാമെന്നും കോടതി വിജിലന്‍സിന് നിര്‍ദ്ദേശം നല്കിയിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക