പാലാരിവട്ടം പാലം അഴിമതി: വിജിലൻസ് സംഘം ഇബ്രാംഹിംകുഞ്ഞിന്റെ വീട്ടിൽ

Webdunia
ബുധന്‍, 18 നവം‌ബര്‍ 2020 (09:16 IST)
കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ പ്രതിയായ മുൻമന്ത്രി വികെ ഇബ്രാഹിംകുഞ്ഞിനെതിരെ നിർണായക നീക്കവുമായി വിജിലൻസ്. ഇന്ന് രാവിലെയൊടെ ഇബ്രാഹിംകുഞ്ഞിന്റെ വീട്ടിൽ വിജിലൻസ് സംഘം എത്തുകയായിരുന്നു. അറസ്റ്റിനുള്ള നീക്കവുമായാണ് വിജിലൻസ് ഇബ്രാഹിംകുഞ്ഞിന്റെ വീട്ടിൽ എത്തിയത് എന്നാണ് വിവരം 
 
എന്നാൽ വീട്ടിൽ ഇബ്രാഹീംകുഞ്ഞ് ഉണ്ടായിരുന്നില്ല. ഇബ്രാഹിംകുഞ്ഞ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് എന്ന് ഭാര്യ വിജിലൻസ് സാംഘത്തെ അറിയിച്ചു. ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് ഇബ്രാഹിംകുഞ്ഞിന്റെ വീട്ടിൽ എത്തിയിരിയ്ക്കുന്നത്. നേരത്തെ മുന്നുതവണ വിജിലൻസ് ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്തിരുന്നു, 

അനുബന്ധ വാര്‍ത്തകള്‍

Next Article