ഇ-മെയിലും ഫോണ്‍വിളികളും ചോര്‍ത്തുന്നു; വിജിലന്‍സ് ഡയറക്‌ടര്‍ അയച്ച കത്ത് ബെഹ്‌റയ്ക്ക് കുരുക്കാകും

Webdunia
തിങ്കള്‍, 24 ഒക്‌ടോബര്‍ 2016 (09:09 IST)
വിജിലന്‍സ് ഡയറക്‌ടര്‍ ജേക്കബ് തോമസ് സര്‍ക്കാരിന് അയച്ച കത്ത് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്ക് കുരുക്കാകും. തന്റെ ഇ-മെയിലും ഫോണ്‍വിളികളും പൊലീസ് ചോര്‍ത്തുന്നെന്ന് വിജിലന്‍സ് ഡയറക്‌ടര്‍ പരാതി  നല്കിയിരുന്നു. ഈ സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ മറുപടി പറയാന്‍ ബെഹ്‌റ ബാധ്യസ്ഥനാണ്.
 
ആഭ്യന്തരവകുപ്പിന്റെ അനുമതിയില്ലാതെ കേരള പൊലീസില്‍ നടക്കുന്ന ഫോണ്‍ ചോര്‍ത്തലുകള്‍ക്ക് അദ്ദേഹം സര്‍ക്കാരിന് മറുപടി നല്കേണ്ടതായി വരും. അതേസമയം, ജേക്കബ് തോമസിന്റെ കത്തിലെ പരാമര്‍ശങ്ങള്‍ സാധൂകരിക്കുന്ന റിപ്പോര്‍ട്ടാണ് സംസ്ഥാന പൊലീസ് രഹസ്യാന്വേഷണവിഭാഗം മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുള്ളത്. 
 
സംഭവങ്ങളുടെ കിടപ്പ് ഇങ്ങനെയാണെങ്കില്‍ അതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ബെഹ്‌റയ്ക്ക് ഒഴിയാനാകില്ലെന്നാണ് വിലയിരുത്തല്‍.
Next Article