താന്‍ വിഭാഗീയതയുടെ ഇരയാണെന്ന് തരംതാഴ്ത്തലിന് വിധേയനായ സിപിഐ നേതാവ് പി രാമചന്ദ്രന്‍ നായര്‍. സിപിഐയില്‍ വിഭാഗീയത തുടങ്ങിയിട്ടുണ്ട്. സാമ്പത്തിക ക്രമക്കേടിന്റെ പേരിലല്ല തരംതാഴ്ത്തല്‍. താന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. ഇന്നു വരെയും തന്റെ പേരില്‍ ഇങ്ങനെയൊരു ആരോപണം ഉണ്ടായിട്ടില്ല.
നടപടിയെക്കുറിച്ച് പാര്‍ട്ടി സെക്രട്ടറി പറയും. സെക്രട്ടറി അങ്ങനെയൊരു കാരണം പറഞ്ഞാല്‍ അതിന് മറുപടി പറയുമെന്നും പി രാമചന്ദ്രന്‍ നായര്‍ വ്യക്തമാക്കി. മെമ്പര്‍ ഷിപ്പ് ഉണ്ടെന്ന് കരുതി പാര്‍ട്ടിക്കാരനാവില്ലെന്നും വെഞ്ഞാറമൂട് ശശിയെ പരോക്ഷമായി സൂചിപ്പിച്ച് കൊണ്ട് രാമചന്ദ്രന്‍ നായര്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ കണക്ക് തുറന്നുപറഞ്ഞാല്‍ പാര്‍ട്ടിയും ബെന്നറ്റും വെട്ടിലാകും. പാര്‍ട്ടിയിലെ ചില കാര്യങ്ങള്‍ മാധ്യമങ്ങളോട് പറയേണ്ടതുണ്ട്. അത് തുറന്നു പറയും. മൂന്നുപേര്‍ വിചാരിച്ചാല്‍ പാര്‍ട്ടി തീരുമാനങ്ങള്‍ മാറ്റിമറിയ്ക്കാനാവില്ലെന്നും രാമചന്ദ്രന്‍ നായര്‍ പറഞ്ഞു.