മൂന്നുദിവസത്തെ സംസ്ഥാന സന്ദര്‍ശനത്തിന് ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി ഇന്ന് തലസ്ഥാനത്തത്തെും. വൈകീട്ട് 3.05ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്ന ഉപരാഷ്ട്രപതിയെ ഗവര്‍ണര്‍ പി സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി കെ രാജു, മേയര്‍ വികെ പ്രശാന്ത്, ചീഫ് സെക്രട്ടറി എസ്എം. വിജയാനന്ദ്, പൊതുഭരണ സെക്രട്ടറി ഡോ. ഉഷാടൈറ്റസ്, ഡിജിപി ലോക്‌നാഥ് ബെഹ്‌റ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിക്കും.
തുടര്‍ന്ന് ഹെലികോപ്ടറില്‍ കൊല്ലത്തേക്ക് തിരിക്കുന്ന അദ്ദേഹം, വൈകീട്ട് നാലിന് ശ്രീനാരായണ കോളജ് കാമ്പസില്‍ ഡോ. എം ശ്രീനിവാസന്റെ പ്രതിമ അനാച്ഛാദനം ചെയ്യും. വൈകീട്ട് 5.10ന് കൊല്ലത്ത് നിന്നും ഹെലികോപ്ടര്‍ മാര്‍ഗം വൈകീട്ട് 5.45ന് തിരുവനന്തപുരത്തത്തെും. രാത്രി രാജ്ഭവനില്‍ തങ്ങുന്ന ഉപരാഷ്ട്രപതി ആഗസ്റ്റ് 30ന് തിരുവനന്തപുരത്ത് രണ്ട് പരിപാടിയില്‍ സംബന്ധിക്കും.
30ന് രാവിലെ 11ന് പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ നവപൂജിതം ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്യും. വൈകീട്ട് നാലിന് കനകക്കുന്ന് കൊട്ടാരത്തില്‍ സംസ്ഥാനസര്‍ക്കാറിന്റെ സഹകരണത്തോടെ പിഎന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന സമ്പൂര്‍ണ ഇ-സാക്ഷരതാ യജ്ഞത്തിന്റെ രണ്ടാംഘട്ടമായ ഡിജിറ്റല്‍ ലൈബ്രറികളുടെ ഉദ്ഘാടനം ഉപരാഷ്ട്രപതി നിര്‍വഹിക്കും. രാത്രി രാജ്ഭവനില്‍ തങ്ങുന്ന അദ്ദേഹം ആഗസ്റ്റ് 31ന് രാവിലെ 10.40ന് പ്രത്യേക വിമാനത്തില്‍ കൊച്ചിക്ക് തിരിക്കും. രാവിലെ 11.45ന് സെന്റ് തെരേസാസ് കോളജില്‍ വിദ്യാധനം പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചശേഷം ഉച്ചക്ക് 12.55ന് പ്രത്യേക വിമാനത്തില്‍ ഡല്‍ഹിക്ക് തിരിക്കും.