പത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപം വസ്ത്ര വില്‍പ്പനശാലയുടെ ഗോഡൗണില്‍ വന്‍ തീപിടുത്തം. സമീപത്തുള്ള കടകളിലേക്ക് തീ പടര്‍ന്നു പിടിക്കാന്‍ തുടങ്ങിയത് ആശങ്ക വര്‍ധിപ്പിച്ചിരിക്കുകയാണ്. 15 യൂണിറ്റ് ഫയര്‍ഫോഴ്സ് എത്തിയതാണ് തീയണയ്ക്കാന്‍ ശ്രമിക്കുന്നത്. ആദ്യം കൊണ്ടുവന്ന ഫയര്‍ എഞ്ചിനുകളിലെ വെള്ളം തീര്‍ന്നതാണ് തീ പടര്‍ന്നു പിടിക്കാന്‍ കാരണമായത്.
തീ പിടുത്തം കൂടിയതിനാല്‍ കൂടുതല്‍ ഫയര്‍ഫോഴ്സ് യൂണിറ്റുകളെ സ്ഥലത്തേക്ക് നിയമിച്ചിരിക്കുകയാണ്. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് തീപിടുത്തം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. തീപിടുത്തത്തിന് പിന്നാലെ ഗോഡൗണില്‍ നിന്ന് വാതക ചോര്‍ച്ചയും ഉണ്ടായതിനെ തുടര്‍ന്ന് പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചു.