ഒരുകാലത്ത് മിനിസ്‌ക്രീനിലും വെള്ളിത്തിരയിലുമൊക്കെ മിന്നിത്തിളങ്ങി നിന്നിരുന്ന വേണു നാരായണന്റെ ജീവിതം ഇരുട്ടിൽ. അങ്ങനെ പറഞ്ഞാൽ ആർക്കും മനസ്സിലാകണമെന്നില്ല, “മുന്‍ഷി വേണു” അങ്ങനെ പറഞ്ഞാല്‍ ഒരുപക്ഷേ ഏവരുടേയും ഓര്‍മകളിലേക്ക് ഓടിയെത്തും. ചാലക്കുടിയിലെ പാലിയേറ്റീവ് കെയർ യൂണിറ്റിൽ കിഡ്നി തകരാറിലായതിനെ തുടർന്ന് അഡ്മിറ്റാണ് വേണുവിപ്പോൾ.
മലയാളത്തില്‍ എഴുപത്തഞ്ചോളം സിനിമകളില്‍ ചെറുതും വലുതുമായ വേഷമിട്ട വേണു. ഒറ്റഷോട്ടേ ഉള്ളുവെങ്കിലും അത് പ്രേക്ഷകരുടെ മനസ്സില്‍ പ്രതിഷ്ഠിക്കുന്ന കലാകാരനായിരുന്നു വേണു. അഭിനയ ജീവിതത്തിനിടയിൽ മറന്നു പോയൊരു കാര്യമാണ് വിവാഹം. തനിച്ചായതിനാൽ കഴിഞ്ഞ 10 വർഷമായിട്ട് ചാലക്കുടിയിലെ ഒരു ലോഡ്ജിലാണ് ഇദ്ദേഹം താമസിക്കുന്നത്.