സോളാര്‍ സ്വാധീനിച്ചുകാണും; ഇടതുപക്ഷത്തിന് സ്വാധീനം വര്‍ദ്ധിക്കുന്നു: വിഎസ്
ഞായര്‍, 15 ഒക്‌ടോബര്‍ 2017 (11:05 IST)
വേങ്ങര ഉപതെരഞ്ഞെടുപ്പിലൂടെ സംസ്ഥാനത്ത് എൽഡിഎഫിന്‍റെ സ്വാധീനം പൂർവ്വാധികം ശക്തിയോടെ വർദ്ധിക്കുന്നുവെന്ന് ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ വിഎസ് അച്യുതാനന്ദൻ.
സോളാറിലെ പ്രഖ്യാപനവും തെരഞ്ഞെടുപ്പിനെ ബാധിച്ചുകാണും. അഴിമതിയില്‍ മുങ്ങിക്കുളിച്ച് എല്ലാ ജനവിരുദ്ധ നടപടികളും സ്വീകരിച്ചവര്‍ക്ക് എതിരായതാണല്ലോ സോളാര്‍ റിപ്പോര്‍ട്ട്. സ്വാഭാവികമായും അതും സ്വാധീനിച്ചുകാണുമെന്നും വിഎസ് പ്രതികരിച്ചു.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി പിപി ബഷീറിന് 41, 917 വോട്ട് ലഭിച്ചു. യുഡിഎഫിന്റെ ഭൂരിപക്ഷം ഗണ്യമായി കുറയ്ക്കാനായത് എൽഡിഎഫ് നേട്ടമായി കാണുന്നുണ്ട്. അതേസമയം, ബിജെപിയെ പിന്തള്ളി എസ്ഡിപിഐ സ്ഥാനാർഥി കെസി നസീർ മൂന്നാം സ്ഥാനത്തെത്തി. 8648 വോട്ടാണ് എസ്ഡിപിഐയ്ക്ക് ലഭിച്ചത്. ബിജെപിയുടെ കെ ജനചന്ദ്രന് 5728 വോട്ട് മാത്രമെ ലഭിച്ചുള്ളൂ.