യുഡിഎഫിന് കഴിഞ്ഞ തവണത്തെ മുന്നേറ്റമില്ല; ഖാദര്‍ വിജയത്തിലേക്ക്, ഭൂരിപക്ഷം ഗണ്യമായി കുറയും - ബിജെപി മൂന്നാമത്
വേങ്ങര മണ്ഡലത്തില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെഎന്‍എ ഖാദര്‍ 12000 വോട്ടുകള്‍ക്ക് മുന്നില്‍. ഖാദറിനു പിന്നിലായി ഇടത് സ്ഥാനാർഥി പിപി ബഷീറാണ്. ബിജെപി സ്ഥാനാർഥിയാണ് മൂന്നാം സ്ഥാനത്ത്. ഉച്ചയോടെ വേങ്ങരയുടെ അന്തിമ ഫലം അറിയാം.
വോട്ടെണ്ണൽ ഒന്നര മണിക്കൂർ പിന്നിടുമ്പോൾ കെ.എൻ.എ. ഖാദറിന്റെ ഭൂരിപക്ഷം 12,000 കടന്നു. യുഡിഎഫിന്റെ ആകെ വോട്ട് 36,000 കടന്നു. എൽഡിഎഫ് വോട്ട് 23,000, എസ്ഡിപിഐ 4872. അതേസമയം, ലീഗിന്റെ സ്വാധീനമേഖലയായ എആർ നഗറിൽ ഖാദറിന്റെ ഭൂരിപക്ഷം കുത്തനെകുറഞ്ഞതാണ് യുഡിഎഫിനെ ആശങ്കപ്പെടുത്തുന്നത്.
ലോക്സഭാംഗമായതിനെത്തുടർന്ന് മുസ്ലിം ലീഗിലെ പികെ കുഞ്ഞാലിക്കുട്ടി രാജിവച്ച സീറ്റിലേക്കാണ് തെരഞ്ഞെടുപ്പു വേണ്ടിവന്നത്. യുഡിഎഫ് സ്ഥാനാർഥിയായി കെഎൻഎ ഖാദറും, എൽഡിഎഫ് സ്ഥാനാർഥിയായി പിപി ബഷീറും ബിജെപി സ്ഥാനാർഥിയായി കെ ജനചന്ദ്രനുമാണ് രംഗത്തുള്ളത്.