അബ്രാഹ്മണരെ പൂജാരിമാരായി നിയമിച്ച പിണറായി സര്‍ക്കാരിനെ പ്രശംസിച്ച് ഗീവര്‍ഗീസ് കൂറിലോസ് രംഗത്ത്
ചൊവ്വ, 10 ഒക്‌ടോബര്‍ 2017 (18:15 IST)
അബ്രാഹ്മണരെ ക്ഷേത്രങ്ങളിൽ പൂജാരിമാരായി നിയമിക്കാനുള്ള ഇടതു സർക്കാരിന്‍റെ തീരുമാനത്തെ അഭിനന്ദിച്ച് യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് കൂറിലോസ്.
അബ്രാഹ്മണരെ പൂജാരികളായി നിയമിക്കാനുള്ള ഇടത് സര്‍ക്കാരിന്റെ തീരുമാനം വിപ്ലവകരവും സ്വാഗതാര്‍ഹവുമാണ്. ക്രൈസ്തവ സഭകളും ജാതിവിവേചനം അവസാനിപ്പിക്കണമെന്നും കൂറിലോസ് ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ ആവശ്യപ്പെട്ടു.
“ അബ്രാഹ്മണരെ പൂജാരികളായി നിയമിക്കാനുള്ള കേരള സര്‍ക്കാരിന്റെ തീരുമാനം വിപ്ലവകരവും സ്വാഗതാര്‍ഹവുമാണ് . കേരളത്തിലെ ക്രൈസ്തവ സഭകളും ഈ വെല്ലുവിളി സ്വീകരിച്ച് വിവിധ സഭകളില്‍ ഇന്നും നിലനില്‍ക്കുന്ന ജാതി വിവേചനം അവസാനിപ്പിക്കുവാന്‍ സത്വര നടപടികള്‍ സ്വീകരിക്കണം. ക്രിസ്തുവിനും ജാതീയതക്കും ഒരുമിച്ച് പോകാന്‍ കഴിയുകയില്ല ” - എന്നും പോസ്‌റ്റിലൂടെ ഗീവര്‍ഗീസ് കൂറിലോസ് വ്യക്തമാക്കി.
അബ്രാഹ്മണരെ ക്ഷേത്രങ്ങളിൽ പൂജാരിമാരായി നിയമിക്കാനുള്ള ഇടതു സർക്കാരിന്‍റെ തീരുമാനത്തെ അഭിനന്ദിച്ച് നടൻ കമൽഹാസൻ കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു.
“ കൊള്ളാം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ജാതി അടിസ്ഥാനത്തിലല്ലാതെ 36 അബ്രാഹ്മണരെ പൂജാരിമാരായി നിയമിച്ചതിലൂടെ പെരിയോറിന്‍റെ സ്വപ്നമാണ് യാഥാര്‍ഥ്യമായത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിക്കുന്നു ” - എന്നായിരുന്നു കമല്‍ഹാസന്‍ ട്വിറ്റ് ചെയ്‌തത്.