കേരളത്തിന്റെ മതസൗഹാർദം രാജ്യത്തിന് മാതൃക: രാഷ്ട്രപതി

ഞായര്‍, 8 ഒക്‌ടോബര്‍ 2017 (15:52 IST)
കേരളത്തിലെ മതസൗഹാർദം മറ്റുള്ളവർക്ക് മാതൃകയാണെന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ്.  വൈവിധ്യങ്ങളുടെ നാടാണ് കേരളം. മൂല്യങ്ങളും സംസ്കാരവും സംരക്ഷിക്കുന്നതിൽ കേരളത്തിന്റെ സംഭാവനകള്‍ നിസ്തുലമാണെന്നും അമൃതാനന്ദമയീമഠം നടപ്പാക്കുന്ന ക്ഷേമപ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്ത സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
 
മാതാ അമൃതാനന്ദമയി മഠത്തിന്റെ ക്ഷേമപ്രവർത്തനങ്ങളെയും അദ്ദേഹം പ്രകീർത്തിച്ചു. സാംസ്കാരിക സംരക്ഷണത്തിലും മതനിരപേക്ഷതയുടെ കാര്യത്തിലും കേരളത്തെ കണ്ടു പഠിക്കാൻ ഒരുപാടുണ്ട്. രാജ്യത്തിന്റെ നെടുംതൂണായ സാംസ്കാരിക സംരക്ഷണത്തിനായി ഏറെ പ്രയത്നിച്ച നാടാണ് ഈ സംസ്ഥാനമെന്നും രാം നാഥ് കോവിന്ദ് പറഞ്ഞു. പരിപാടിയുടെ ഉദ്ഘാടനത്തിനു ശേഷം ഉച്ചയ്ക്ക് 12.30ഓടെ രാഷ്ട്രപതി ഡൽഹിക്കു മടങ്ങി.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍