കഷ്ടപ്പാടുകള്‍ വെറുതെയാക്കി വെള്ളിമൂങ്ങ മടങ്ങി

ശ്രീനു എസ്
ബുധന്‍, 26 മെയ് 2021 (12:57 IST)
പൂച്ചകടിച്ച് മാരകമായി പരിക്കേറ്റ വെള്ളിമൂങ്ങയെ രക്ഷിക്കാനുള്ള യുവാക്കളുടെ കഷ്ടപ്പാടുകള്‍ വെറുതെയാക്കി വെള്ളിമൂങ്ങ ചത്തു. എടപ്പാളില്‍ തിങ്കളാഴ്ച വൈകുന്നേരം മുറിവേറ്റ നിലയില്‍ ഗ്രാമപഞ്ചായത്ത് മുന്‍ അംഗമായ വികെഎ മജീദിനും സംഘവും വെള്ളിമൂങ്ങയെ കണ്ടെത്തുകയായിരുന്നു. പിന്നീട് പ്രാഥമിക ചികിത്സക്കു ശേഷം വിദഗ്ധ ചികിത്സയ്ക്കായി മുപ്പൂട്ടുകാലത്ത് 108 കിലോമീറ്റര്‍ യാത്രചെയ്‌തെങ്കിലും മൂങ്ങയുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
 
മൂങ്ങ ചത്തതിനെ തുടര്‍ന്ന് ഇവര്‍ മൂങ്ങയുടെ ജഡം വനംവകുപ്പ് അധികൃതരെ ഏല്‍പ്പിക്കുകയും നിയമനടപടികള്‍ക്കു ശേഷം വനം വകുപ്പ് മൂങ്ങയെ സംസ്‌കരിക്കുകയും ചെയ്തു.

അനുബന്ധ വാര്‍ത്തകള്‍

Next Article