'തോല്‍ക്കുമെന്ന് പേടി വരുമ്പോള്‍ മാത്രം വോട്ട് ചോദിച്ചുവരുന്നു'; കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കു സന്ദര്‍ശനം നിഷേധിച്ച് വെള്ളാപ്പള്ളി

രേണുക വേണു
ചൊവ്വ, 29 ഒക്‌ടോബര്‍ 2024 (10:17 IST)
Vellappally Natesan

ഉപതിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ കാണാന്‍ തയ്യാറാകാതെ എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പാലക്കാട് നിയമസഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കര യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ് എന്നിവര്‍ക്കാണ് വെള്ളാപ്പള്ളി സന്ദര്‍ശനം നിഷേധിച്ചത്. രാഹുലും രമ്യയും തന്നെ കാണാന്‍ വരണ്ട എന്ന് വെള്ളാപ്പള്ളി പറഞ്ഞു. 
 
എസ്.എന്‍.ഡി.പി സെക്രട്ടറിയെ സന്ദര്‍ശിക്കാന്‍ രാഹുലും രമ്യയും അനുമതി തേടിയിരുന്നു. പ്രതിസന്ധിയില്‍ ആകുമ്പോള്‍ മാത്രം തങ്ങളുടെ പിന്തുണ ചോദിച്ചു വരുന്നത് ശരിയല്ലെന്ന നിലപാടിലാണ് വെള്ളാപ്പള്ളി. 'തോല്‍ക്കുമെന്ന് പേടി വരുമ്പോള്‍ മാത്രം എസ്.എന്‍.ഡി.പിയുടെ വോട്ട് ചോദിച്ചു വരുന്നു' എന്നാണ് യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കെതിരെ വെള്ളാപ്പള്ളിയുടെ നിലപാട്. സന്ദര്‍ശനത്തിനു അനുമതി തേടിയപ്പോള്‍ പ്രതിസന്ധിയില്‍ ആകുമ്പോള്‍ മാത്രം വോട്ട് ചോദിച്ചു തന്റെ അടുത്തേക്ക് വരണ്ട എന്നായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി. 
 
ഇരുവരും കഴിഞ്ഞ ദിവസമാണ് സന്ദര്‍ശനത്തിനു അുമതി തേടിയത്. കോണ്‍ഗ്രസിലെ ചില മുതിര്‍ന്ന നേതാക്കളും ഇതിനായി വെള്ളാപ്പള്ളിയെ സമീപിച്ചിരുന്നെന്നാണ് സൂചന. എന്നാല്‍ യുഡിഎഫ് സ്ഥാനാര്‍ഥികളെ കാണണ്ട എന്ന ഉറച്ച നിലപാടിലാണ് വെള്ളാപ്പള്ളി. 

അനുബന്ധ വാര്‍ത്തകള്‍

Next Article