വെളളാപ്പളളി നടേശനെതിരെയുള്ള പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ ആരോപണങ്ങള്‍ തുടര്‍ന്നാല്‍ കേസ് കൊടുക്കുമെന്ന് എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പളളി.മലപ്പുറത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു തുഷാര്‍.
നിയമസഭാ തിരഞ്ഞെടുപ്പില്‍ വെളളാപ്പളളി നടേശന്‍ മല്‍സരിക്കില്ലെന്നും തുഷാര്‍ വ്യക്തമാക്കി. എന്നാല്‍ പുതിയ പാര്‍ട്ടിയുടെ പ്രതിനിധികള്‍ അടുത്ത നിയമസഭയിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.