‘ശബരിമല വിഷയത്തില്‍ ബിജെപിക്കൊപ്പം സമരത്തിനില്ല, ഭക്തര്‍ക്കൊപ്പം നില്‍ക്കും’; അമിത് ഷായെ തള്ളിപ്പറഞ്ഞ് വെള്ളാപ്പള്ളി
ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായെ തള്ളി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.
ശബരിമല സമരത്തിൽ ബിജെപിക്കൊപ്പം എസ്എൻഡിപി ഉണ്ടാകില്ല. സമരത്തിൽ ഭക്തര്‍ക്കൊപ്പം നില്‍ക്കുക എന്നതാണ് നയമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
സമരത്തില്‍ പങ്കെടുക്കുമെന്ന് അമിത് ഷാ ഉദ്ദേശിച്ചത് ബിഡിജെഎസിനെ ആയിരിക്കും. എസ്എന്‍ഡിപി ഭക്തര്‍ക്കൊപ്പമുണ്ട് പക്ഷേ സമരത്തിനില്ല. ശബരിമല വിഷയത്തില്‍ എസ്എന്‍ഡിപി പുനപരിശോധന ഹര്‍ജി നല്‍കില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
ശിവഗിരിയില്‍ യതിപൂജ മണ്ഡല മഹായജ്ഞ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് ശബരിമല വിഷയത്തില്‍ എസ്എന്‍ഡിപിയും ബിജെപിയും ഒന്നിച്ച് നിന്ന് പോരാടണമെന്ന് അമിത് ഷാ പറഞ്ഞത്.
ഇതിന്പിന്നാലെയാണ് ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കി വെള്ളാപ്പള്ളി രംഗത്തെത്തിയത്.